സെക്രട്ടറിയേറ്റ് പടിക്കൽ അർഹമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ആശാപ്രവർത്തർക്ക് പിന്തുണ അർപ്പിച്ച് കൊണ്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ തീപ്പന്തപ്രതിഷേധം നടത്തി


രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉൽഘാടനം ചെയ്തു.
ആശവർക്കർമാർക്ക് ശമ്പളം കൂട്ടിക്കൊടുക്കാൻ കഴിയില്ലെങ്കിലും പി എസ് സി ചെയര്മാനും, കെ വി തോമസിനും സാധാരണക്കാരന്റെ കണ്ണ് തലക്കിപ്പോകുന്ന വിധത്തിൽ ശമ്പളം കൂട്ടി നൽകാൻ സർക്കാരിന് ഒരു മടിയും ഇല്ലെന്ന് പ്രതിഷേധ സദസ്സ് ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി, നേതാകളായ ജോയി പോരുന്നോലി, ജോസ് മൂത്തനാട്ട്, ജോയി ആനിത്തോട്ടം, കെ എ മാത്യു,ഷാജി വെള്ളംമാക്കൽ, പ്രശാന്ത് രാജു, ജോസ് ആനക്കല്ലിൽ, കെ എസ് സജീവ്, പി എസ് മേരിടാസൻ,പൊന്നപ്പൻ അഞ്ചപ്ര, കെ ഡി രാധാകൃഷ്ണൻ, ജയപ്രകാശ്, റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കൽ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു