കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിൽ ഫെബ്രുവരി 25 മുതൽ 14 ദിവസത്തേക്ക് വാഹന നിരോധനം ഏർപ്പെടുത്തും


കട്ടപ്പന പഴയ ബസ് സ്റ്റാൻ്റിൽ ഫെബ്രുവരി 25 മുതൽ 14 ദിവസത്തേക്ക് വാഹന നിരോധനം ഏർപ്പെടുത്തും.
പഴയ ബസ്റ്റൻ്റിൻ്റ് നവകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
കട്ടപ്പന ടൗൺ റോഡുകളിൽ കുണ്ടു കുഴിയുമായ യാത്ര ദുർഗ്ഗടമായിരുന്നു.
നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ ടൗൺറോഡുകളുടെ നവീകരണത്തിനായി 40 ലക്ഷം രൂപാ ഭരണസമിതി അനുവദിക്കുകയും ചെയ്തു.
പഴയ ബസ്സ്റ്റൻ്റ്, പുതിയ ബസ് സ്റ്റാൻ്റ്, അമർജവൻ റോഡ് , ടൗൺ ഹാൾ ബൈപ്പാസ് റോഡ തുടങ്ങിയ റോഡുകളുടെ നവീകരണം15 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം.
ആദ്യഘട്ടമായി പഴയ ബസ് സ്റ്റാൻ്റാണ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നത്.
ഫെബ്രുവരി 25 മുതൽ 14 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം തിരോധിക്കും.
15 ദിവസം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് തുറന്നു നൽകുമെന്നും നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി , വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, ജൂലി റോയി എന്നിവർ അറിയിച്ചു.