Idukki വാര്‍ത്തകള്‍
മരിച്ച നിലയിൽ കണ്ടെത്തി


കാണാതായ കട്ടപ്പന നരിയമ്പാറ, മഴവന്നൂർ വീട്ടിൽ രാജപ്പൻ നായറിനെ പാമ്പാടുംപാറ പള്ളിയ്ക്ക് എതിർവശത്തെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഉച്ചയ്ക്ക് 12.30 ടെ കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ കയറി പാമ്പാടുംപാറയിൽ ഇറങ്ങിയെന്ന വിവരം ബസ് ജീവനക്കാരിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെയാണ് ഏലത്തോട്ടത്തിൽ മൃതദേഹം കണ്ടത്.