Idukki വാര്‍ത്തകള്‍
രക്തദാന ക്യാമ്പിന് തുടക്കമായി


കേരള പോലീസിന്റെ
” പോല്‍ ബ്ലഡ് ” എന്ന സംരംഭവുമായി സഹകരിച്ച് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം നേതൃത്വത്തില്‍ ഫെബ്രുവരി 23 ഞായറാഴ്ച മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാല് ഘട്ടങ്ങളായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് തുടങ്ങി.ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് രവീന്ദ്രന് , സുബിന് സോമന് , കലേഷ്കുമാര്‍ ,രാജിമോള്‍ ബിജു എന്നിവരാണ് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തെ പ്രതിനിധീകരിച്ച് ഇന്ന് രക്തദാനം നടത്തിയത്. ഇന്നത്തെ രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക്
Dr.ഇന്ദു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.