Idukki വാര്‍ത്തകള്‍
ജലദ ജില്ലാ കലോത്സവം ചെറുതോണിയിൽ നടന്നു


കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കലാകായിക സാംസ്കാരിക സംഘടനയായ ജലദയുടെ രണ്ടാമത് ഇടുക്കി ജില്ലാ കലോത്സവം ചെറുതോണിയിൽ നടന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് ഇ സി ജയ്സൺ അധ്യക്ഷനായി. എറണാകുളം ജില്ലാ സെക്രട്ടറി കെ എം സഗീർ, മുൻ ജില്ലാ സെക്രട്ടറി എ കെ മോഹൻദാസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എം കെ പ്രദീപ് സ്വാഗതവും യൂണിയൻ ഇടുക്കി ജില്ലാ സെക്രട്ടറി നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെ വിവിധ കലാപരിപാടികൾ നടന്നു. മത്സരത്തിൽ വിജയിച്ചവർ സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും