നരിയംപാറയിൽ ഇനി പക്ഷികൾ കൂൾ ആകും


നരിയംപാറ – മന്നം മെമ്മോറിയൽ ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ട് ആയ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു.
വേനൽ ചൂടിൽ വലയുന്ന പക്ഷികൾക്ക് തണ്ണീർകുടങ്ങൾ തുടർച്ചയായി മൂന്നാം വർഷവും ഒരുക്കി മന്നമോറിൽ സ്കൂൾ വിദ്യാർത്ഥികൾ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നടപ്പിലാക്കിവരുന്ന പ്രോജക്ട് ആണ് പറവകൾക്ക് ഒരു തണ്ണീർകുടം പദ്ധതി. 90 ദിവസം ചലഞ്ച് ആയാണ് ഈ പദ്ധതി സ്കൂൾ വിദ്യാർത്ഥികൾ ഏറ്റെടുത്തത്. സ്കൂൾ അന്തരീക്ഷത്തിലും വീട് അന്തരീക്ഷത്തിലും വിവിധ ഇടങ്ങളിൽ പരന്ന പാത്രങ്ങളിൽ വെള്ളം നിറച്ച് ദാഹിക്കുന്ന പക്ഷികൾക്കും മറ്റ് ജീവികൾക്കും കുടിനീർ ഒരുക്കി.
പ്രവർത്തനത്തിന്റെ ചിത്രങ്ങൾ എടുത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് പദ്ധതിയുടെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് കുട്ടികളുടെ ലക്ഷ്യം.
പ്രകൃതി സ്നേഹം എന്നത് എല്ലാ ജീവജാലങ്ങളെയും തന്റെ കുടുംബാംഗങ്ങളെ പോലെ കണ്ട് സഹായിക്കുന്ന സന്ദേശമാണ് ഭാരതീയ സംസ്കാരം പകർന്ന് തന്നിട്ടുള്ളത് എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ അഭിപ്രായപെട്ടു.
എല്ലാ ജീവജാലങ്ങളെ ഭൂമിയുടെ അവകാശികളായി കണ്ട് കാരുണ്യത്തോടെ പെരുമാറുന്ന വിദ്യാർഥികളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് പിടിഎ പ്രസിഡണ്ട് മഞ്ചേഷ് കെ എം പറഞ്ഞു.
പദ്ധതി ഉദ്ഘാടനത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ബിന്ദു സിപിഓ മാരായ ഗിരീഷ് കുമാർ ടി എസ്, ശാലിനി എസ് നായർ, ഇൻസ്ട്രക്ടർമാരായ മനു പിപി, ശരണ്യ, ഹരികൃഷ്ണൻ, അമൃതേഷ്, ഷാജി സുമേഷ് കെ എസ് എന്നിവർ നേതൃത്വം നൽക