കോഴിമല സെന്റ് ജോസഫ് പള്ളിയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 22-ആം തീയതി സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തപ്പെടുന്നു


കോഴിമല സെന്റ് ജോസഫ് പള്ളിയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 22-ആം തീയതി സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തപ്പെടുന്നു. കോഴിമല സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ വച്ചാണ് നേത്രചികിത്സ ക്യാമ്പ് നടത്തപ്പെടുന്നത്.
കോഴിമല സെന്റ് ജോസഫ് പള്ളിയുടെയും ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തപെടുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് നടത്തപെടുക. ക്യാമ്പിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയിൽ കുറഞ്ഞ ചിലവിൽ ചികിത്സ ഉണ്ടായിരിക്കും. കണ്ണിന്റെ ഡോക്ടർ ലബക്കട ഐ മാക്സ് ഒപ്റ്റിക്കൽസിൽ എല്ലാമാസവും നാലാമത്തെ ബുധനാഴ്ച്ച മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയിലെ ഡോക്ടർ എത്തുന്നു. കാഴ്ച പരിശോധനയും ഡോക്ടർ കൺസെൽട്ടേഷനും സൗജന്യമാണ്. കൂടാതെ കാഴ്ച പരിശോധന, തിമിര പരിശോധന, കണ്ണിന്റെ ഞരമ്പ് സംബന്ധമായ പരിശോധനകൾ, ഡയബറ്റിക് റെറ്റിനോപതി നിർണയം, ലൈസൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയും ലഭ്യമാണ്.