കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി


സംസ്ഥാന ഗവർമെന്റ് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും നികുതികൊള്ളക്കെതിരെയും കെ പി സി സി യുടെ ആഹ്വാനപ്രകാരം കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു. കേരളത്തിന്റെ പൊതു സ്വത്ത് മുഴുവൻ കൊള്ളയടിച്ചത്തിന് ശേഷം ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന ബ ജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറി അഡ്വ:കെ ജെ ബെന്നി ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ, ജോയി ആനിത്തോട്ടം, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, സിബി പാറപ്പായി, ജെസ്സി ബെന്നി, സജിമോൾ ഷാജി, ബീനാ സിബി,ഐബിമോൾ രാജൻ, സോണിയ ജെയ്ബി, സാലി കുര്യാക്കോസ് ജോസ് ആനക്കല്ലിൽ,,പി എസ് മേരിദാസൻ കെ ഡി ,രാധാകൃഷ്ണൻ,ബിജു പുന്നോലി, റൂബി വേഴമ്പത്തോട്ടം, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം,ഷാജി പൊട്ടനാനീ തുടങ്ങിയവർ പങ്കെടുത്തു.