Idukki വാര്‍ത്തകള്‍
കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പാസ്സിംഗ് ഔട്ട് പരേഡ് 2025 ഫെബ്രുവരി 22 ന്


കട്ടപ്പന ഓസ്സാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പരിശീലനം പൂർത്തിയാക്കിയ 2023-25 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് 2025 ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച രാവിലെ 8.30 – ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുകയാണ്. തദവസരത്തിൽ ബഹുമാനപ്പെട്ട ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി കെ. ആർ. ബിജു പരേഡിൽ അഭി വാദ്യം സ്വീകരിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ കട്ടപ്പന SHO റ്റി സി മുരുകൻ, ഇടുക്കി ജില്ല SPC പ്രോജക്റ്റ് ADNO SR Sureshbabu, കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സൺ ബീനാ റ്റോമി, മുൻസിപ്പൽ കൗൺസിലർ സോണിയ ജെയ്ബി, സ്കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, സ്കൂൾ പ്രിൻസിപ്പൽ ഫാ. മനു കെ മാത്യു എന്നിവർ പങ്കെടുക്കുന്നു.