വെള്ളയാംകുടി സെൻ്റ് ജെറോംസ് യു പി സ്‌കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, ടോയിലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും, ഫെബ്രുവരി 21 ന്


വെള്ളയാംകുടി സെൻ്റ് ജെറോംസ് യു പി സ്‌കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, ടോയിലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും, ഫെബ്രുവരി 21 ന്.
കട്ടപ്പന: വെള്ളയാംകുടി സെൻ്റ് ജെറോംസ് യു.പിസ്‌കൂളിൻ്റെ 49-ാമത് വാർഷികവും, സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും,എം.എൽ. എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഫെബ്രുവരി മാസം 21-ാം തിയതി വെള്ളിയാഴ്ച്ച നടക്കും.
ടോയിലറ്റിന്റെ ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസറ്റ്യൻ നിർവഹിക്കും.
വൈകുന്നേരം നാല് മണിക്ക് സ്‌കൂൾ മാനേജർ ഫാ. തോമസ് മണിയാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന വാർഷികാഘോഷത്തിൽ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ്ജ് തകിടിയേൽ ജൂബിലി ദീപം തെളിച്ച് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇടുക്കി ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് രാരിച്ചൻ നീറാണാക്കുന്നേൽ മുഖ്യ അതിഥി ആയിരിക്കും .സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ വാർഷീക റിപ്പോർട്ട് അവതരിപ്പിക്കും.
കട്ടപ്പന മുൻസിപ്പൽ കൗൺസിലർ ബീന സിബി, മുൻ ഹെഡ്മാസ്റ്റർ
ഫ്രാൻസിസ് മാത്യു, വെള്ളയാംകുടി സെൻറ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ
ജിജി ജോർജ് ,ഹെഡ്മിസ്ട്രസ്
വിൻസി സെബാസ്റ്റ്യൻ, സെൻറ്.ജെറോംസ് എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ
സൈജു ജോസഫ്, വെള്ളയാംകുടി സെൻ്റ് ജെറോംസ് സ്കൂൾ അസിസ്റ്റൻറ് മാനേജർമാരായ
ഫാ. ആന്റണി കുന്നത്തുപാറയിൽ,
ഫാ. ജെറിൻ
ആയിലുമാലിൽ, ഫാ.
മാത്യു വെള്ളൂർ പി.ടി.എ പ്രസിഡണ്ട്
ബെന്നി ജോസഫ്, എം.പി.ടി.എ പ്രസിഡണ്ട്
നീനു രാധാകൃഷണൻ ,സകൂൾ ലീഡർ ഡെൽവിൻ ഹെബി ,സ്കൂൾ ചെയർമാൻ
അക്ഷയ അഭിലാഷ്
തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിക്കും. സ്റ്റാഫ് സെക്രട്ടറി ഡോണാ ജോസഫ് യോഗത്തിന് നന്ദി പറയും.
സമ്മേളനത്തെത്തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കും. 3 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്ക് ആർട്ട് ഫീസ്റ്റാ എന്നാണ് പേരിട്ടിരിക്കുന്നത്.ഇതിൻ്റെ ഭാഗമായി ഡാൻസ്, യോഗ, തായ് കോണ്ട, സ്കേറ്റിംഗ്, ചെണ്ട എന്നിവയുടെ മാസ്മരിക അരങ്ങേറ്റവും പ്രകടനവും നടക്കും.
മലയോര നഗരമായ കട്ടപ്പനയുടെ വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളാണ് വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്കൂൾ