സംസ്ഥാനത്തെ മികച്ച പാർലമെന്റ് അംഗത്തിനുള്ള എ പി ജെ അബ്ദുൾകലാം ജനമിത്ര അവാർഡ് നേടിയ ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസിന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും


സംസ്ഥാനത്തെ മികച്ച പാർലമെന്റ് അംഗത്തിനുള്ള എ പി ജെ അബ്ദുൾകലാം ജനമിത്ര അവാർഡ് നേടിയ ഇടുക്കി എം പി അഡ്വ:ഡീൻ കുര്യാക്കോസിന് ഫെബ്രുവരി പത്തൊൻപത് ബുധനാഴ്ച കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അറിയിച്ചു.അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളും ആണ് അവർഡിന് അർഹമാക്കിയത്. മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികൾ ഇടുക്കി മണ്ഡലത്തിൽ ഉപയോഗപ്പെടുത്തിയതും പാർലമെന്റിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച തുടക്കക്കാരനായ എം പി എന്നുള്ളതും അവർഡിന് കാരണമായി. വൈകുന്നേരം ആറ് മണിക്ക് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കുന്ന സ്വീകരണ സമ്മേളനം എ ഐ സി സി അംഗം അഡ്വ:ഇ എം അഗസ്തി ഉൽഘാടനം ചെയ്യും.
യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ഡി സി സി ഭാരവാഹികളായ ജോർജ് ജോസഫ് പടവൻ, എസ് റ്റി അഗസ്റ്റിൻ, അഡ്വ:കെ ജെ ബെന്നി, വിജയകുമാർ മറ്റക്കര, കെ ബി സെൽവം, ജെയ്സൺ കെ ആന്റണി, മണ്ഡലം പ്രസിഡണ്ടുമാരായ സിജു ചക്കുംമൂട്ടിൽ, അനീഷ് മണ്ണൂർ, സാജു കാരക്കുന്നേൽ, പി എം ഫ്രാൻസിസ്, ലിനീഷ് അഗസ്റ്റിൻ, നഗരസഭാ ചെയർപേഴ്സൻ ബീനാ ടോമി തുടങ്ങിയവർ പങ്കെടുക്കുമെന്നും തോമസ് മൈക്കിൾ പറഞ്ഞു.