വന്യജീവികളുടെ അക്രമത്തിന്റെ നടുവിൽ ഭീതിയോടെ കഴിയുന്ന ഒരു ജനതയ്ക്ക് അശ്വാസത്തിന്റെയും സാന്ത്വനത്തിന്റെ കരങ്ങൾ നീട്ടി സി പി ഐ എം നേതാക്കളെത്തി.


10 ന് പെരുവന്താനം പഞ്ചായത്തിലെ കൊമ്പൽപ്പറയിൽ കാട്ടാന അക്രമത്തിൽ അതിദാരുണമായി ജീവൻ പൊലിഞ്ഞു പോയ നെല്ലി വിള പുത്തൻ വീട്ടിൽ സോഫിയയുടെ വീട്ടിൽ സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സാന്ത്വനത്തിന്റെ വാക്കുകൾ നൽകി സോഫിയുടെ കുടുംബാങ്ങളെ സന്ദർശിച്ചത്. കൊടുംകാടും കല്ലും നിറഞ്ഞ ദുർഘടമായ നടവഴിയിലൂടെ ഏറെ ക്ലേശം സഹിച്ചാണ് സോഫിയയുട കൊമ്പൻ പാറയിലുള്ള വീട്ടിലെത്തിയത്. കുത്തനെയുള്ള കയറ്റംക്കയറി മല മുകളിൽ എത്തിയ നേതാക്കളെ നിറകണ്ണുകളോടെയാണ് സോഫിയയുടെ മകൾ ശാരിരിക വെല്ലുവിളികൾ നേരിടുന്ന
അമീന പണി പൂർത്തിയാകാത്ത വീടിന്റെ പടിക്കൽ കാത്തു നിൽക്കുന്നണ്ടായിരുന്നു. സോഫിയയുടെ മാതാവ് അടുത്താണ് താമസിക്കുന്നത് നേതാക്കൾ എത്തുന്നത് അറിഞ്ഞ് അവരും അവിടെ എത്തി. വന്യമ്യഗങ്ങളുടെ വഴി താരകളിലൂടെ ഭീഷണി മുന്നിൽ കണ്ടാണ് പ്രദേശത്തെ കുടുംബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടുന്നത്. അമിനയും സഹോദരനും അയൽ വാസികളായവരുടെ മക്കൾ വന്യമ്യഗ ഭീഷണിയുടെ നടുവിലുടെയാണ് പഠനത്തിനായി വിജനമായ പ്രദേശത്തുകൂടി പോയി വരുന്നത്. ലൈഫ് മിഷൻ മുഖേനെ ലഭിച്ച വീട് നിർമ്മാണം പൂർത്തിയാക്കാൻ ഇസ്മയിലിന് കഴിഞ്ഞിട്ടില്ല. തന്റെ ആയൽ വാസികൾ പലരും പ്രദേശം വിട്ട് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് താമസമാക്കിയെന്നും സ്ഥലം സന്ദർശിച്ച നേതാക്കളോട് പറഞ്ഞു. വാഴൂർ സോമൻ എം എൽ എ യും എത്തിയിരുന്നു. വീട്ടിലേയ്ക്ക് എത്തുവാൻ അദ്ദേഹത്തിന് ആരോഗ്യ കാരണങ്ങളാൽ സാധിക്കില്ലയെയെന്ന് മനസിലാക്കിയ ഇസ്മയിലും മാതാവും മകളും അയ വാസികളും എം എൽ എ യുടെ അടുത്തേയ്ക്ക് പറയുവാനുള്ള വാക്കുകൾ കേട്ടു. സിവി വർഗീസിന് ഒപ്പം ജില്ലാ കമ്മറ്റിയംഗം എം ജെ വാവച്ചൻ , ഏരിയ സെക്രടറി എം റ്റി സജി, ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം ബി അനുപ് , ലോക്കൽ സെക്രടറിമാരായ ഡി സുഗുണൻ , റെഡ്ഡി തോമസ്, ലോക്കൽ കമ്മറ്റിയംഗം അനീഷ് ജോസഫ് , വാർഡ് മെമ്പർ സാലി കുട്ടി ജോസഫ് എന്നിവർ അനുഗമിച്ചു.