തേനി: (തമിഴ്നാട്): ജില്ലയുടെ 19-ാമത് കലക്ടറായി രഞ്ജീത് സിംഗ് ചുമതലയേറ്റു.


2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രഞ്ജീത് ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ്. കൂനൂരിൽ അസിസ്റ്റൻ്റ് കളക്ടർ, കടലൂരിൽ അഡീഷണൽ കളക്ടർ (റവന്യൂ), അഡീഷണൽ കളക്ടർ (വികസനം), നാഗപട്ടണത്ത് ജില്ലാ ഗ്രാമവികസന ഏജൻസിയുടെ പ്രോജക്ട് ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യബന്ധനം, മത്സ്യത്തൊഴിലാളി ക്ഷേമ വകുപ്പ് എന്നിവയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ കലക്ടറായിരുന്ന ആർ.വി. ഷാജീവനയെ സ്പെഷ്യൽ പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.
അയൽ സംസ്ഥാനങ്ങളുമായി ബന്ധം സൂക്ഷിക്കാൻ പ്രത്യേക പരിഗണന:കലക്ടർ
തേനി ജില്ലയിൽ സർക്കാരിൻ്റെ വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനാണ് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ചുമതലയേറ്റ ശേഷം കലക്ടർ രഞ്ജീത് സിംഗ് പറഞ്ഞു.ജില്ലയിൽ നിബിഡ വനങ്ങൾ ഉള്ളതിനാൽ പരിസ്ഥിതിയും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.അയൽ സംസ്ഥാനങ്ങളുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിന് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.