കെ.പി.എസ്.ടി.എ കട്ടപ്പന ഉപജില്ലാ യാത്രയയപ്പു സമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഫെബ്രുവരി 15 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന്കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടക്കും.


കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കട്ടപ്പന സബ്ജില്ലയുടെ നേതൃത്വത്തിൽ കട്ടപ്പന സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിക്കുന്നവരെ യോഗത്തിൽ ആദരിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് കട്ടപ്പന എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ വെച്ച് നടത്തുന്ന യോഗത്തിൽ സബ്ജില്ലാ പ്രസിഡന്റ് . ജയ്സൺ സ്കറിയ അധ്യക്ഷത വഹിക്കും. UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി സമ്മേളനം ഉദ്ഘാടനം ചെയ്യും. KPSTA മുൻ സംസ്ഥാന സെക്രട്ടറി വി.ഡി അബ്രാഹം മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. സുരേഷ് കുമാർ, ജോർജ് ജേക്കബ്, ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ M V ജോർജുകുട്ടി, ജോസ് കെ സെബാസ്റ്റ്യൻ , വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് ആനന്ദ് കോട്ടിരി, സെൽവരാജ് R, ബിൻസ് ദേവസ്യ . റെജി ജോസഫ് , അമൽ ആൻ്റണി എന്നിവർ ആശംസകൾ അർപ്പിക്കും .കട്ടപ്പന സബ്ജില്ലയുടെ ഈവർഷത്തെ ഭാരവാഹികളായി ബിൻസ് ദേവസ്യ പ്രസിഡൻ്റ്, റെജി ജോസഫ് സെക്രട്ടറി, അമൽ ആൻ്റണി ട്രഷറാർ എന്നിവർ ചുമതല ഏൽക്കും. യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഏ ഇ ഒയുമായ കെ. സുരേഷ് കുമാർ , കട്ടപ്പന സബ്ജില്ലയിലെ വിവിധ സ്കൂളുകളിലെ വിരമിക്കുന്ന പന്ത്രണ്ട് ടീച്ചർമാർ എന്നിവരെ ആദരിക്കും