ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ അവാർഡ് ജേതാക്കളെ ആദരിച്ചു


ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ അവാർഡ് ജേതാക്കളെ ആദരിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഹയർസെക്കൻഡറി വിഭാഗത്തിൽ മികച്ച അധ്യാപികക്കുള്ള അവാർഡ് നേടിയ റെനി ജോസഫിനെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ രൂപത തലത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിലെ കോഡിനേറ്റർ ബോബിൻ സണ്ണിയെയും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കട്ടപ്പന ഡിസ്ട്രിക്ട് അസോസിയേഷനിലെ മികച്ച സിഎം ഷീൽഡ് യൂണിറ്റിനുള്ള അവാർഡിന് അർഹനായ റോവർ ലീഡർ ഷാബിൻ മാത്യുവിനെയും ആദരിച്ചു. കൂടാതെ സി എ പരീക്ഷ പാസായ പൂർവ്വ വിദ്യാർത്ഥിനി അബീന എം ജോർജിനെയും, കവിത സമാഹാരങ്ങൾ പുറത്തിറക്കിയ ഈ വർഷത്തെ വിദ്യാർത്ഥികളായ ജീവ ജിജോയെയും, അഭിഷേക് A യെയും അനുമോദിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ ഫ്രാൻസിസ് ചുനയംമാക്കൽ, അസിസ്റ്റന്റ് മാനേജർ ഫാദർ സെബാസ്റ്റ്യൻ കാഞ്ഞിരത്താംകുന്നേൽ സ്കൂൾ പ്രിൻസിപ്പാൾ ജോയി കെ ജോസ് സ്കൂൾ ഹെഡ്മാസ്റ്റർ ബിജു V J അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.