Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ 9.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ


വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന സമയത്ത് 9.5 പവൻ സ്വർണം മോഷ്‌ടിച്ച അയൽവാസികൾ അറസ്റ്റിൽ. കട്ടപ്പന കടമാക്കുടിയിലാണ് സംഭവം .തമിഴ്‌നാട് സ്വദേശികളായ മുരുകേശ്വരി രമേശ് മകൻ ശരൺകുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തത്. മോഷ്‌ടിച്ച സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് പ്രതികൾ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞു. പ്രതികളെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.