സംസ്ഥാനത്തെ മികച്ച എം.പിക്കുള്ളഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരംഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്


സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകളുമാണ് അവാർഡിന് അർഹനാക്കിയത്. ദേശീയപാത വികസനം, വിദ്യാഭ്യാസ , ആരോഗ്യ, മേഖലകൾക്കും, ആദിവാസി മേഖലകൾ ഉൾപ്പടെ,പ്രദേശിക വികസനത്തിനും ഊന്നൽ നൽകി, മറ്റുമണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികൾ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉപയോഗപ്പെടുത്തി. 17-ാo ലോക്സഭയുടെ കാലയളവിൽ 90 BSNL ടവറുകളാണ് വിദൂര ആദിവാസി മേഖലകളിൽ അനുവദിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ PMGSY റോഡുകളും , പാലങ്ങളും ലഭ്യമാക്കിയതുൾപ്പടെ പരിഗണനാ വിഷയമായി. പാർലമെൻ്റിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച തുടക്കക്കാരനായ MP യും ഇദ്ദേഹമായിരുന്നു. ജനകീയ പ്രശ്നങ്ങൾ കൂടുതലായി പാർലമെൻ്റിൽ അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തത് അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഡീൻ കുര്യാക്കോസിനെ അവാര്‍ഡിനായി തെരഞ്ഞെടുക്കാൻ കാരണമായത്