Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഏലപ്പാറ ബോണാമി ദി ഹോളി റിസറക്ഷന്‍ സിഎസ്‌ഐ പള്ളിയില്‍ പ്രതിഷ്ഠാ ശുശ്രൂഷ 14, 15, 16 തീയതികളില്‍ നടക്കും.14ന് രാവിലെ 8ന് റാലി, 9ന് പ്രതിഷ്ഠ ചടങ്ങുകളും നടക്കും.


സിഎസ്‌ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി എസ് ഫ്രാന്‍സിസ്, മുന്‍ ബിഷപ്പ് റവ. ഡോ. കെ ജി ദാനിയേല്‍, തിരുനെല്‍വേലി മഹായിടവക അല്‍മായ സെക്രട്ടറി ഡോ. ഡി ജയസിങ് തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.
ഉച്ചയ്ക്ക് 1ന് സ്‌നേഹവിരുന്ന്, തുടര്‍ന്ന് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനദാനം, വൈകിട്ട് 6ന് കലാപരിപാടികള്‍.
15ന് രാവിലെ 10ന് ഉപവാസ പ്രാര്‍ഥന, ബ്രദര്‍ ജെ. ജോണ്‍സണ്‍ തോമസ് ശുശ്രൂഷ നടത്തും.
16ന് രാവിലെ 8.30ന് തിരുവത്താഴ ശുശ്രൂഷ, പ്രസംഗം- ഡോ. ഡി ജയസിങ്. റവ. പി സി മാത്യുകുട്ടി, റവ. ടി ജെ ബിജോയി, വര്‍ഗീസ് ജോര്‍ജ് പി, ടി ജോയ്കുമാര്‍, റവ. മാക്‌സിന്‍ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ വികാരി റവ. എ ടി ജോണ്‍, ഡി പ്രസാദ്കുമാര്‍, മൈക്കിള്‍ രാജ്, ഐ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.