മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്; റിഷഭ് പന്തിന് അവസരം ലഭിച്ചില്ല


ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവ്, വാഷിംട്ണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. വരുണ്‍ ചക്രവര്‍ത്തി പുറത്തായി.റിഷഭ് പന്തിന് ഇന്നും അവസരം ലഭിച്ചില്ല. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരും.
മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവര്‍ടണിന് പകരം ടോം ബാന്റണ്‍ ടീമിലെത്തി. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ടോം ബാന്റണ്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്.