വിദ്യാർത്ഥികൾക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ തെങ്ങ്. കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്താണ് ഏതു സമയവും ഒടിഞ്ഞ് വീഴാറായി തെങ്ങ് നിൽക്കുന്നത്


വിദ്യാർത്ഥികൾക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ തെങ്ങ്.
കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്താണ് ഏതു സമയവും ഒടിഞ്ഞ് വീഴാറായി തെങ്ങ് നിൽക്കുന്നത്.
ഏറ്റവും കൂടുതൽ സ്കൂൾ വിദ്യാർത്ഥികളും കാൽനട യാത്രികരും സഞ്ചരിക്കുന്ന കട്ടപ്പന പള്ളിക്കവല സെൻ്റ് ജോൺസ് ആശുപത്രി റോഡിനോട് ചേർന്നാണ് മണ്ട ഉണങ്ങി ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ തെങ്ങ് നിൽക്കുന്നത്.
കട്ടപ്പന സെൻ്റ് ജോർജ് LP , ഹൈസ്ക്കൂൾ,ഹയർ സെക്കണ്ടറി , ദീപ്തി നേഴ്സറി സ്കൂൾ, ഓക്സീലിയം, സെൻ്റ് ജോൺസ് നേഴ്സിംങ് സ്കൂൾ തുടങ്ങി നിരവധി വദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സെൻ്റ് ജോൺസ് ആശുപത്രിയിലേക്കും തിര വധിയാളുകളാണ് കാൽ നടയായി ഈ റോസിലൂടെ കടന്നുപോകുന്നത്.
കട്ടപ്പന പുതിയ ബസ്സ്റ്റാൻ്റിൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള നിരവധി ബസുകളും ഇതുവഴിയാണ് കടന്നുപോകുന്നത്.
PWD റോഡിൻ്റെ വശത്ത് മാസങ്ങളായി തെങ്ങ് അപകടവാസ്ഥയിൽ നിന്നിട്ടും ഇത് വെട്ടി മാറ്റാൻ അതികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും തെങ്ങ് ഭീഷണിയാണ്.
തെങ്ങിന് സമീപത്തു കൂടി 11K V വൈദ്യൂതി ലൈൻ ഉൾപ്പെടെ കടന്നുപോകുന്നതും അപകടത്തിൻ്റ് വ്യാപ്തി വർദ്ധിപ്പിക്കുന്നതാണ്.
എല്ലാ വർഷവും അപകട ഭീഷണിയിലായ മരങ്ങൾ മുറിച്ചു മാറ്റുന്നുണ്ടെങ്കിലും അതികൃതർ ഈ അപകടം മാത്രം കണ്ടിട്ടില്ല.
അപകടം ഉണ്ടായിട്ട് മുതല കണ്ണീർ ഒഴുക്കാതെ എത്രയും വേഗം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു