സഭാവിരുദ്ധരായ കത്തോലിക്കാ പുരോഹിതർക്കെതിരെ വിശ്വാസികൾ സംഘടിക്കുന്നു


കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്മെന്റിന്റെ പ്രതിഷേധ യോഗം ഞായറാഴ്ച്ച 1.30-ന് കട്ടപ്പനയിൽ.
പുരോഹിതർ മുമ്പോട്ടോ പുറകോട്ടോ തിരിഞ്ഞു കുർബാന ചൊല്ലിയാലും വിശ്വാസികൾക്കു യാതൊരു എതിർപ്പുമില്ല. പിടിവാശി പുരോഹിതർക്കുമാത്രമാണ്.
കുർബാന തർക്കം പറഞ്ഞ് പണത്തിനും അധികാരത്തിനും വേണ്ടി തെരുവിലും ബലിപീഠത്തിലും തമ്മിൽത്തല്ലി പരിശുദ്ധ കുർബാന തല്ലിത്തകർക്കുകയും പുരോഹിതരുടെ കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ അഭിക്ഷിക്തരെന്നു പറയുന്ന ഈ ഗുണ്ടാ പുരോഹിതർ
അസഭ്യ മുദ്രാവാക്യം വിളികളുമായി തെരുവിൽ പ്രകടനം നടത്തുന്നു. സഭയുടെ നന്മക്കും നിലനിൽപ്പിനും വേണ്ടി ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് ഇവരെ ശാസിക്കുവാനും തിരുത്തുവാനും ഉപദേശിക്കുവാനും വിശ്വാസികൾ മുന്നോട്ടുവരണം.
ഈ പുരോഹിതരെ നിലക്കുനിർത്തുവാൻ ഇരുപക്ഷവും ചേരാത്ത വിശ്വാസികൾ രംഗത്തിറങ്ങണമെന്ന് കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്മെന്റ് ആവശ്യപ്പെടുകയാണ്.
ഇവർ തമ്മിലുള്ള വിഷയം സഭാ സ്ഥാപനങ്ങൾക്കുള്ളിൽ വച്ച് സമാധാനപരമായി ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഓ. സി. എം ആവശ്യപ്പെടുകയാണ്. സഭാ വിരുദ്ധരായ ഇരുപക്ഷത്തുമുള്ള ഗുണ്ടാ പുരോഹിതരേയും കന്യാസ്ത്രീകളേയും നിലക്കുനിർത്തിയില്ലെങ്കിൽ നാട്ടിൽ രക്തപ്പുഴ ഒഴുകും.
വിശ്വാസികളായ പൂർവികരും സന്യസ്ഥരും ത്യാഗത്തിലൂടെ പടുത്തുയർത്തിയ കത്തോലിക്കാസഭയെന്ന നല്ല പ്രസ്ഥാനം ഇന്ന് പണപ്പിരിവിനും ധൂർത്തിനും ലൈംഗീക ചൂക്ഷണത്തിനുമായി മാറ്റപ്പെടുകയാണ്. യൂവാക്കളിന്ന് സഭയിൽ വിശ്വാസമില്ലാത്തവരായി മാറിയിരിക്കുന്നു. അവർ രാജ്യം വിട്ടുപോവുകയാണ്. ധാരാളം വിശ്വാസികൾ കത്തോലിക്കാസഭ വിട്ട് മററു സഭകളിലേയ്ക്ക് പോകുന്നു. ഈ നില തുടർന്നാൽ സഭ ഇല്ലാതാകുമെന്നകാര്യത്തിൽ സംശയമില്ല.
രാജ്യത്തെ എല്ലാമതവിഭാഗങ്ങൾക്കും മാതൃകയായിരുന്നു ക്രിസ്ത്യാനികളും ക്രിസ്റ്റിയൻ പുരോഹിതരും കന്യാസ്ത്രീകളും . എല്ലാ മനുഷ്യരും പരസ്പരം സ്നേഹത്തോടും വളരെ ബഹുമാനത്തോടും കൂടിയാണ് ക്രിസ്ത്യാനികളെ കണ്ടിരുന്നത്. നാണംകെട്ട ഈ ഗുണ്ടാ പുരോഹിതർ പൊതു സമൂഹത്തിൽ ക്രിസ്ത്യാനികൾക്ക് അപമാനമുണ്ടാക്കിയിരിക്കുകയാണ്. മറ്റു മതവിഭാഗങ്ങൾക്കു
മുന്നിൽ വിശ്വാസികളിന്ന് അഭിമാനം നഷ്ടപ്പെട്ട് തലകുനിച്ച് നിൽക്കുകയാണ്. സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ഈ നില ഇനിയും തുടരുവാൻ അനുവദിക്കരുത്. വിശ്വാസികൾ ഉണരണം, പ്രതികരിക്കണം, രംഗത്തുവരണം ഈ വിഷയം ചർച്ച ചെയ്യുന്നതിനായി ഈ ഞായറാഴ്ച (16-2-2025)
ഉച്ചതിരിഞ്ഞ് 1.30-ന് കട്ടപ്പന പുതിയ ബസ്റ്റാൻഡിന് പടിഞ്ഞാറു ഭാഗത്തുള്ള വില്ലേജ് ഓഫീസ് റോഡരുകിലുള്ള വിസാ ഫോർ സ്റ്റഡിസെന്റർ ഹാളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്ക് 9447105070. 9447131371. 7306000064. 9188557636. 9645231826. എന്നി നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കട്ടപ്പനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ റെജി ഞള്ളാനി . ഡോ. ബാബു സെബാസ്റ്റ്യൻ, മാത്യൂ തോമസ് കൂട്ടുങ്കൽ, രാരിച്ചൻ കെ. എ, . എം. എൽ റോയി. തുടങ്ങിയവർ പങ്കെടുത്തു.