Idukki വാര്‍ത്തകള്‍
വെറ്റിനറി ഡോക്ടർ – വാക്ക് ഇൻ ഇൻ്റർവ്യൂ


മൃഗസംരക്ഷണ വകുപ്പിൽ അഴുത, ദേവികുളം, ബ്ലോക്കുകളിൽ മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു.
ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളതുമായ വെറ്റിനറി ഡോക്ടര്‍മാർക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14 രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷൻ രേഖകൾ സഹിതം ഹാജരാവണം. വെറ്റിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്റിനറി ഡോക്ടർമാരെയും പരിഗണിക്കും. നിയമന കാലാവധി സർക്കാർ ഏജൻസികൾ മുഖേന നിയമനം നടത്തുന്നത് വരെ ആയിരിക്കും.