കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ ക്യാമ്പ് ചെറുതോണിയിൽ നടന്നു


കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ ക്യാമ്പ് ചെറുതോണിയിൽ നടന്നു. ചെറുതോണി ടൗൺഹാളിൽ നടന്ന ജില്ലാ ക്യാമ്പ് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടി ആയി ജില്ലയിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തു ക എന്റെ ലക്ഷ്യത്തോടെ ആണ് ക്യാമ്പ് സങ്കടിപ്പിച്ചത്. ചെറുതോണി ടൗൺഹാൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പതാക ഉയർത്തി. കേരള ബഡ്ജറ്റിൽ ഇടുക്കി ജില്ലയെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് ബഡ്ജറ്റിന്റെ കോപ്പികൾ കത്തിച്ച് പ്രതിക്ഷേധിച്ചു.
തുടർന്ന് നടന്ന ജില്ലാ ക്യാമ്പിൽ എം.ജെ ജേക്കബ്ബ് അധ്യക്ഷതവഹി യോഗം പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകൾ
സാദരണ ജനങ്ങളിൽ അധിക നികുതി ഭാരവും, ഇടുക്കിയെ പാടെ അവഗണിച്ച ബഡ്ജറ്റ് ആണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.ജെ ജോസഫ് കുറ്റപ്പെടുത്തി.
മുൻ എം.പി. ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ. യും . ഡെപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്ണിയാടൻ ക്യാമ്പ് പ്രവർത്തന വിശദ്ധികരണം നടത്തി. ആശംസ അറിയിച്ച് സംസ്ഥാന കോഡിനേറ്റർ അപു ജോൺ ജോസഫ് , ഷീലാ സ്റ്റിഫൻ , ആന്റണി ആലൻ ചേരിൽ , തോമസ് പെരുമന , വർഗ്ഗീസ് വെട്ടിയാങ്കൽ,
നോബിൾ ജോസഫ്, എം മോനിച്ചൻ , എബി തോമസ്, ജോയി കൊച്ചു കരോട്ട്, ജോൺസ്, ജോർജ്ജ്, എന്നിവർ സംസാരിച്ചു. നിരവധി പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്ക് എടുത്തു.