പാറക്കെട്ടിൽ പൊന്ന് വിളയിക്കുകയാണ് ഇടുക്കി മേലേചിന്നാർ സ്വദേശി സിബിച്ചൻ നെല്ലി മലയിൽ


ഒട്ടും കൃഷിയോഗ്യമല്ലാത്ത കുന്നിൻമുകളിലെ
പാറക്കെട്ടുകൾക്കിടയിൽ കയ്യാല തീർത്തും മറ്റിടങ്ങളിൽ നിന്ന് മണ്ണ് കൊണ്ടു വന്നിട്ടുമാണ് സിബിച്ചൻ്റെ കാർഷിക പ്രവർത്തനങ്ങൾ
വിപുലമായ ഏത്തവാഴകൃഷി ഇദ്ദേഹത്തിനുണ്ട്. ഗ്രാഫ്റ്റിംഗും, ബഡിഗും അറിയാവുന്ന ഈ കർഷകൻ സമീപകാലത്താണ്
മഴ മറയ്ക്കുള്ളിൽ പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയത്.
കാബേജ്,കോളിഫ്ലവർ, കെയിൽ,ലെറ്റ്യൂസ്,
വഴുതന,
ചൈനീസ് കാബേജ് ,ബ്രോക്കോളി
ബീൻസ്, പയർ തുടങ്ങിയവയ്ക്കു പുറമേ
ഹൈറേഞ്ചിൽ ഉള്ളിയും കാരറ്റും, ഉരുളകിഴങ്ങും വിളയും എന്ന് തെളിയിക്കുക കൂടിയാണ് ഈ കർഷകൻ .ജൈവ രീതിയിലുള്ള പരിപാലനമുറകൾ ആണ് അദ്ദേഹം കൃഷിക്ക് നൽകുന്നത്
ജലസേചനസൗകര്യം കുറഞ്ഞ ഈ പ്രദേശത്ത് കുന്നിൻ്റെ മുകളിൽ നിന്ന് ലഭ്യമാകുന്ന വെള്ളം ചെറിയ തോതിൽ ഉപയോഗിച്ചാണ് പച്ചക്കറി കൃഷി നടത്തുന്നത് നാണ്യവിളകളും
അപൂർവങ്ങളായ ഔഷധസസ്യങ്ങളും സിബിച്ചൻ്റെ കൃഷിയിടത്തിൽ ഉണ്ട്
ചിരട്ടയിൽ ശിൽപങ്ങൾ തീർക്കുന്ന ഒരു കലാകാരൻ കൂടിയിട്ടാണ് സിബിച്ചൻ