പകുതി വില തട്ടിപ്പ് കേസ്; ലാലി വിൻസെൻ്റ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍


പകുതി വില തട്ടിപ്പ് കേസിൽ അഡ്വ. ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. കേസിൽ ലാലി വിൻസെന്റിനെ പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നൽകിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസിലാണ് ലാലി വിൻസെന്റ് പ്രതിയായിരിക്കുന്നത്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളുണ്ട്. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.
അനന്തു കൃഷ്ണനിൽ നിന്നും തനിക്ക് വക്കീല്‍ ഫീസ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും മറ്റ് സാമ്പത്തിക ഇടപാടുകളില്ലെന്നും ലാലി വിൻസെന്റ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിനിടെ വക്കീല്‍ ഫീസ് ഇനത്തില്‍ 40 ലക്ഷം രൂപ ലഭിച്ചു. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞിരുന്നു.
അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദ് കുമാറിനെ വാദവും ലാലി തള്ളി. ആനന്ദ് കുമാറിന് ഓര്‍മ പിശക് ആണെന്ന് ലാലി പറഞ്ഞു.