മൂലമറ്റത്ത് പായിൽ കെട്ടി ഉപേക്ഷിച്ച മൃതദേഹം ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു
മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം കൊലപ്പെടുത്തി
ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മേലുകാവ് എരുമാപ്ര സ്വദേശി പാറശ്ശേരിയിൽ സാജൻ സാമുവൽ ( 47 ) നെ കൊലപ്പെടുത്തിയ കേസിലാണ് ഏഴ് പ്രതികളെ കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. മൂലമറ്റം സ്വദേശികളായ പൊരിയത്തുപറമ്പിൽ അഖിൽ രാജു (29), വട്ടമലയിൽ രാഹുൽ വി ജെ (26), പുത്തൻപുരയ്ക്കൽ അശ്വിൻ കണ്ണൻ (23), ആതുപ്പള്ളിയിൽ ഷാരോൺ ബേബി (22), അരീപ്ലാക്കൽ ഷിജു ജോൺസൺ (29), കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), പുഴങ്കരയിൽ മനോജ് രമണൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു പ്രതിയായ അറക്കുളം സ്വദേശി വിഷ്ണു ജയനെ പിടികൂടുവാൻപോലീസ് അന്വേഷണം ആരംഭിച്ചു. ആകെ എട്ട് പ്രതികൾ ഉള്ളതിൽ രണ്ട് പേർ ഒളിവിലാണ്.വിഷ്ണു ജയൻ കാപ്പ ചുമത്തപ്പെട്ട ആളാണ്. പാലാ ഡി വൈ എസ് പിയുടേയും കാഞ്ഞാർ പോലീസിൻ്റെയും നേതൃത്വത്തിൽ മൂലമറ്റത്തും ഇരുമാപ്രയിലും പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതികൾ മരിച്ച സാജനെ നിഷ്ടൂരമായിട്ടാണ് കൊല ചെയ്തത്.
ഇപ്പോൾ അറസ്റ്റിലായ പ്രതികളുമായി സാജൻ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജൻ ജീവിച്ചിരുന്നാൽ അത് തങ്ങളുടെ ജീവന് ഭീഷണിയാണ് എന്ന് പ്രതികൾ കരുതിയിരുന്നു. ഒരു വൃക്ഷണം മുറിച്ച് കളയുകയും, ഒന്ന് ചവിട്ടി തകർക്കുകയും, കൈ വെട്ടി എടുക്കുകയും ചെയ്ത നിലയിലായിരുന്നു. വായിൽ തുണി തീരുകി കമ്പിക് തലക്കടിച്ചും, ശരീരം മുഴുവൻ പരുക്കേൽപ്പിച്ചുമാണ് കൊന്നത് എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു . പ്രതികൾ എല്ലാം നിരവധി കഞ്ചാവ് കേസുകളിലും, മോക്ഷണ കേസുകളിലും , മറ്റും പ്രതികളാണ്. രാഷ്ട്രീയ പാർട്ടികളുടെ പിൻബലവും പ്രതികളുടെ വളർച്ചക്ക് കാരണമായി. കൊലക്കേസ് ഉൾപ്പടെ അനവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ. എരുമാപ്ര സിഎസ്ഐ പള്ളിയുടെ പെയ്ൻറിംഗിന് പോയതുമായി ബന്ധപ്പെട്ടാണ് സാജനും , പ്രതികളും തമ്മിൽ ബന്ധം ഉണ്ടാകുന്നത്. പെയ്ൻ്റിംഗ് പണിക് ചെന്ന യുവാക്കൾക്ക് അവിടെ താമസിക്കാൻ ഷട്ടർ ഇട്ട ഒരു മുറി വാടകക് കൊടുത്തിരുന്നു അവിടെ വച്ച് യുവാക്കളും മരണപ്പെട്ട സാജനുമായി വാക്ക് തർക്കം ഉണ്ടാവുകയും സാജനെ വായിൽ തുണി തിരുകി കമ്പിവടിക്ക് തലക്കടിച്ചു കൊന്ന് പായിൽ പൊതിഞ്ഞ് മുട്ടം സ്വദേശിയുടെ ഓട്ടോയിൽ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കാഞ്ഞാർ എസ് എച് ഓ ശ്യാംകുമാർ കെ എസ് , എസ ഐ ബൈജു പി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഉർജ്ജസ്വലമായ അന്വേഷണത്തിലാണ് പ്രതികളെ ഇത്ര വേഗത്തിൽ പിടികൂടാൻ സാധിച്ചത്. പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.