ഒസ്സാനം സ്കൂൾ വിദ്യാർത്ഥിനി രണ്ടാം തവണയും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ
ഒസ്സാനം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സന റെജി സാം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നു. യു എൻ അംഗീകൃതമായ 195 രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും 2 മിനിറ്റ് 29 സെക്കന്റ് 59 മില്ലിസെക്കന്റിലും പറഞ്ഞാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ രണ്ടാം തവണ ഇടം നേടിയത്.
2022-ൽ പീരിയോഡിക്ക് ടേബിളിലെ 118 മൂലകങ്ങൾ 1 മിനിറ്റ് 23 സെക്കന്റും കൊണ്ട് പറഞ്ഞു 7ാം വയസ്സിൽ ആദ്യമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ടായി.
നിരന്തരപരിശ്രമത്തിലൂടെയാണ് സന ഈ അംഗീകാരം നേടിയത്. ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് സന. അതിനായി മാതാപിതാക്കളും അധ്യാപകരും പൂർണ പിന്തുണ സനയ്ക്ക് ഒപ്പം ഉണ്ട്. പ്രിൻസിപ്പൽ റവ ഫാദർ മനു കെ മാത്യു, ഹെഡ്മാസ്റ്റർ ഡേവിസ് ടിജെ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അനുമോദനയോഗവും ഇന്ന് സ്കൂളിൽ സംഘടിപ്പിച്ചു.