Idukki വാര്‍ത്തകള്‍
ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അത്ലെറ്റിക് മീറ്റിൽ താരമായി സിജിമോൾ ഫിലിപ്പ്
2025 ജനുവരി 31, ഫെബ്രുവരി 1 തിയതികളിലായായാണ് അത്ലെറ്റിക് മീറ്റ് നടന്നത്. മത്സരത്തിൽ 25-35 വയസ്സിനിടയിൽ ഉള്ളവരുടെ വനിതാ മത്സരത്തിൽ 3000 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും, 1500 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, 4×400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്തമാക്കിയിരിക്കുകയാണ് സിജിമോൾ ഫിലിപ്പ്. എസ് എൻ യൂണിവേഴ്സിറ്റിയുടെ കട്ടപ്പന ഗവ കോളേജിൽ സെന്ററിലെ ഒന്നാം വർഷ എം എ ഹിസ്റ്ററി വിദ്യാർത്ഥിനിയാണ് സിജി. കട്ടപ്പന എച് ഡി എഫ് സി ബാങ്ക് ജീവനക്കാരിയാണ്. മത്സരിച്ച 3 ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ച സിജിമോൾ ഫിലിപ്പ് കട്ടപ്പന ഗവ കോളേജിന്റെ വ്യക്തിഗത ചാമ്പ്യൻ കൂടിയാണ്