135 റൺസും, 2 വിക്കറ്റും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി അഭിഷേക് ശർമ; ഇന്ത്യയ്ക്ക് 150 റൺസ് ജയം
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 150 റൺസിന്റെ വമ്പൻ ജയം. 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 97 റൺസിന് എല്ലാവരും പുറത്തായി. സ്കോർ – ഇന്ത്യ 247/9. ഇംഗ്ലണ്ട് 97/10 (10.3). മുഹമ്മദ് ഷമിക്ക് മൂന്നു വിക്കറ്റ്. വരുൺ ചക്രവർത്തി, ശിവം ദൂബെ, അഭിഷേക് ശർമ എന്നിവർക്ക് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ട് നിരയിൽ 55 റൺസ് നേടിയ ഫിൽ സാൾട് ഒഴികെ ആർക്കും തിളങ്ങാൻ സാധിച്ചില്ല.
അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. അന്താരാഷ്ട്ര ട്വന്റി20 ലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറാണ് അഭിഷേക് നേടിയത്. 30 റൺസ് എടുത്ത ശിവം ദുബൈയും തിളങ്ങി.
സഞ്ജു സാംസണ് (16), സൂര്യകുമാര്‍ യദാവ് (2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ചാണ് ഇന്ത്യ തുടങ്ങിയത്. ആര്‍ച്ചറുടെ ആ ഓവറില്‍ സഞ്ജു രണ്ട് സിക്സും മൂന്ന് ഫോറും നേടി.
എന്നാല്‍ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ സഞ്ജു, വുഡിനെതിരെ പുള്‍ ഷോട്ടിന് ശ്രമിച്ച സ്ക്വയര്‍ ലെഗില്‍ ക്യാച്ച് നല്കി മടങ്ങി. 30 റണ്‍സ് നേടിയ ശിവം ദുബെയാണ് ഇന്ത്യയുടെ അടുത്ത ടോപ് സ്കോറര്‍. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ബ്രൈഡണ്‍ കാര്‍സെ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗിന് പകരം മുഹമ്മദ് ഷമി തിരിച്ചെത്തി.