പാറേൽപള്ളി എന്നറിയപ്പെടുന്ന
പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വി.സെബസ്ത്യാനോസിൻ്റെയും
തിരുനാളിന് കൊടിയേറി
ഫാ. മാത്യു അരിപ്ലാക്കൽ കൊടിയേറ്റും വിശുദ്ധ കുർബാനയും നടത്തി.
ഫെബ്രുവരി 3 തിങ്കളാഴ്ച രാവിലെ 10 മുതൽ
കൊമ്പൊടിഞ്ഞാൽ
വാർഡ് വീട്ടമ്പും വൈകിട്ട്
വാഹന പ്രദക്ഷിണവും നടക്കും വൈകിട്ട് 4 15 നൊവേന കാഴ്ച സമർപ്പണം 4 30 ന് വിശുദ്ധ കുർബാനയും ലദീഞ്ഞും ഫാ. ഫ്രാൻസിസ് അമ്പലത്തിൽ അമ്പലത്തിങ്കലിൻ്റെ കാർമികത്വത്തിൽ നടക്കും
നാലാം തീയതി രാവിലെ
മുനിയറ വാർഡിലേക്ക് വീട്ടമ്പും വൈകിട്ട് മൂന്നരയ്ക്ക് വാഹന പ്രദക്ഷിണവും
തുടർന്ന് നൊവേനയും 4 30 ന് വി. കുർബാനയും ലദീഞ്ഞും ഫാ. അലക്സ് ചേന്നംകുളത്തിൻ്റെ കാർമ്മികത്വത്തിൽ
നടക്കും. വൈകിട്ട് ആറുമണിക്ക് വാഹന വെഞ്ചിരിപ്പ് ഉണ്ടായിരിക്കും.
അഞ്ചാം തീയതി ബുധനാഴ്ച മുള്ളരിക്കുടി വാർഡിലേക്ക് വീട്ടമ്പും വൈകിട്ട് വാഹന പ്രദക്ഷിണവും
തുടർന്ന് നൊവേന, കാഴ്ചസമർപ്പണം വി. കുർബാന ലദീഞ്ഞ് എന്നിവ ഫാ.ഫെബിൻ കുഴിപ്പള്ളിലിൻ്റെ
കാർമികത്വത്തിൽ നടക്കും. വൈകിട്ട് ആറിന് വാഹന വെഞ്ചിരിപ്പ് ഉണ്ടായിരിക്കും. ആറാം തീയതി വ്യാഴാഴ്ച
പണിക്കൻകുടി കുരിശിങ്കൽ വാർഡുകളിലേക്ക് വീട്ടമ്പും 3 30ന്
കുരിശിങ്കൽ കപ്പേളയിൽ നിന്നും
വാഹന പ്രദക്ഷിണവും തുടർന്ന് കാഴ്ച സമർപ്പണം വിശുദ്ധകുർബാന എന്നിവ ഫാ.ജെയിംസ് അമ്പഴത്തിങ്കലിൻ്റെ
കാർമികത്വത്തിൽ നടക്കും.
ഫെബ്രുവരി ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 15 ന് സെമിത്തേരിയിൽ പൊതു
ഒപ്പീസും ,തുടർന്ന് വി. കുർബാന ഫാ. ജോർജ് കൊല്ലംപറമ്പിലിൻ്റെ കാർമികത്വത്തിൽ നടക്കും.എട്ടാം തീയതി ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നൊവേനയും തിരുനാൾ പാട്ടുകുർബാനയും ഫാ. സെബാസ്റ്റ്യൻ
അമ്പാട്ടുകുന്നേലിൻ്റെ കാർമികത്വത്തിൽ നടക്കും തുടർന്ന് പണിക്കൻകുടി കപ്പേളയിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും. ഫാ. ജിൻസ് കാരക്കാട് സന്ദേശം നൽകും
സ്നേഹവിരുന്ന്, വിശുദ്ധ കുർബാനയുടെ ആശീർവാദവും ചെണ്ടമേളം എന്നിവയും നടക്കും. ഫെബ്രുവരി ഒമ്പതിന് രാവിലെ 5 15 നും 7 30 നും വിശുദ്ധ കുർബാന. വൈകിട്ട് നാലിന് തിരുനാൾ പാട്ടുകുർബാന ഫാ. മാത്യു
പൊന്നമ്പേലിൻ്റെ കാർമികത്വത്തിൽ നടക്കും. ഫാ. ജോൺ ചേനംചിറയിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും ഏഴു മണിക്ക് സമാപന ആശീർവാദം, സ്നേഹവിരുന്ന്, മ്യൂസിക് ഫ്യൂഷൻ നൈറ്റ് എന്നിവയും ഉണ്ടായിരിക്കുമെന്ന്
ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ സഹവികാരി ഫാ. ജോർജ് വള്ളിക്കാട് എന്നിവർ അറിയിച്ചു