Idukki വാര്‍ത്തകള്‍
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) കട്ടപ്പന ഏരിയ പ്രസിഡന്റും നെല്ലിപ്പാറ ആപ്ക്കോസ് സെക്രട്ടറിയുമായ ടോമി തോമസിന് കെ. സി. ഇ യു കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി
യാത്രയയപ്പ് നൽകി
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( C ITU) കട്ടപ്പന ഏരിയ പ്രസിഡന്റും നെല്ലിപ്പാറ ആപ്ക്കോസ് സെക്രട്ടറിയുമായ ടോമി തോമസിന് കെ. സി. ഇ യു കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. നെല്ലിപ്പാറ ആപ്കൊസിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷമാണ് ടോമി തോമസ് വിരമിക്കുന്നത്. ശാന്തി ഗ്രാം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ കെ ചന്ദ്രൻ സെക്രട്ടറി ടി സി രാജശേഖരൻ നായർ, കെ ജി ആർ മേനോൻ, ജോയ് ജോർജ്,കെ പി രാജശേഖര പിള്ള, ടി എസ് മനോജ്, ബേബി ജോൺ, സാം ലാൽ, ടി എസ് ഷാജി തുടങ്ങിയവർ സംസാരിച്ചു