ബഡ്ജറ്റ് നിരാശജനകം – ആവറേജ് മാർക്ക് പോലും നൽകാനില്ല. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി
ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് തികച്ചും നിരാശാജനകമെന്ന് എം.പി.
ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉന്നയിച്ച വിഷയങ്ങൾ : ഏലം, ചെറുകിട തേയില , കർഷകർക്ക് പ്രത്യേക പാക്കേജ്. കഴിഞ്ഞ വേനൽ കാലത്ത് കൃഷിനാശമുണ്ടായ ഏലം കൃഷിക്കാർക്കും , ചെറുകിട തേയില കർഷകർക്ക് ന്യായവില ലഭ്യമാക്കുന്നതിനുമായി പ്രത്യേക പാക്കേജ്. ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മൂന്നാർ മുതൽ തേക്കടി വരെ ടൂറിസം റെയിൽവെ , അതോടൊപ്പം മൂന്നാറിലും, ഇടുക്കിയിലും പർവ്വതമാല പദ്ധതിയിൽ ഉൾപ്പെടുത്തി റോപ്പ് വേ പദ്ധതി. അങ്കമാലി – ശബരി റെയിൽവേ പാത ഇടുക്കി ഉൾപ്പടെ മേഖലകളിൽ ശേഷിക്കുന്ന പദ്ധതി പൂർത്തീകരിക്കുക മുതലായവയാണ്. എന്നാൽ അനുവദിച്ചതിൽ കമ്മോഡിറ്റി ബോർഡ്കൾക്ക് ഫണ്ട് വിഹിതം വർദ്ധിപ്പിച്ചത് ആശ്വാസകരമാണ്. റ്റീബോർഡിന് ഫണ്ട് വിഹിതം വർദ്ധിപ്പിച്ചത് ചെറുകിട തേയില കൃഷിക്കാർക്ക് പാക്കേജ് നടപ്പിലാക്കാൻ സഹായമാകും. അതോടൊപ്പം പൂട്ടികിടക്കുന്ന തോട്ടം മേഖലക്കും സഹായമെത്തിക്കാൻ കഴിയും. കഴിഞ്ഞ റിവൈസ്ഡ് ബഡ്ജറ്റിൽ 500 കോടി രൂപയായിരുന്നത് റ്റീബോർഡിന് 721 കോടി രൂപയാക്കിയത് ഫലപ്രദമായി വിനിയോഗിക്കണം. 100 ജില്ലകളിൽ കാർഷിക മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നത് ഇടുക്കിക്ക് സാധ്യത കൂടുതലാണ്.
മറ്റ് മേഖലകളിൽ പരിഗണന ലഭിക്കാത്തത് നിരാശാജനകമാണ്. സ്പൈസസ് ബോർഡിനെ വർഷങ്ങളായി ഈ സർക്കാർ തഴയുന്നത് ഏലം മേഖലയോടുള്ള അവഗണനയാണ്. സമാന വിധത്തിൽ റബർ, കാപ്പി കർഷകരെയും സർക്കാർ അവഗണിച്ചിരിക്കുകയാണ് ‘