Idukki വാര്‍ത്തകള്‍
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള കെടാവിളക്ക് സ്‌കോളര്‍ഷിപ് പദ്ധതിയുടെ അപേക്ഷാ തീയതി ഫെബ്രുവരി 10 വരെ നീട്ടീ. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിവര്‍ഷം 1500 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
മുന്‍വര്‍ഷം വാര്‍ഷിക പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കും, രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെയുമാണ് പദ്ധതി പ്രകാരം പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖല ഓഫിസുമായി ബന്ധപ്പെടാം അപേക്ഷാ ഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.. ഫോണ്‍ എറണാകുളം മേഖലാ ആഫീസ് 0484 2983130