മൈക്രോ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും; രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കും
രാജ്യത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസസിനായി( MSME) അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റും. ക്ലസ്റ്റര്‍ വികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും. ഭക്ഷ്യ സംസ്‌കരണത്തിനായി ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തുകൂട്ടാനായി സംരംഭകര്‍ക്ക് നൈപുണ്യ പരീശീലനം നല്‍കും.
മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ രാജ്യത്തെ 7.5 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരത്തിനിടെ പറഞ്ഞു. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്ക് ക്രെഡിറ്റ് പരിധി 5 കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് 10 കോടി രൂപയായി വര്‍ധിപ്പിക്കും. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നന്നായി കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് 20 കോടിയുടെ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വികസനത്തിനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭൗമ രാഷ്ട്രീയ പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുമ്പോഴും വികസിത് ഭാരത് സ്വപ്നവുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ. സാമ്പത്തിക വികസനത്തില്‍ 70 ശതമാനം വനിതാ പങ്കാളിത്തമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യമെന്ന് ധനമന്ത്രി നിര്‍മല സീതാരമാന്‍ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മധ്യവര്‍ഗത്തിന്റെ ശക്തികൂട്ടുന്ന ബജറ്റാണിതെന്ന് ധനമന്ത്രി നര്‍മല സീതാരാമന്‍ പറഞ്ഞു.