Idukki വാര്‍ത്തകള്‍
പുളിയന്മല കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂളിന് A+ ഗ്രേഡോടെ ഹരിത വിദ്യാലയ പദവി
പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്‌കാരം പുതു തലമുറയിലേക്ക് എത്തിക്കാൻ ശുചിത്വ-മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന സർക്കാരിന്റെ ഹരിതകേരള മിഷൻ നൽകുന്ന ഹരിതവിദ്യാലയ പദവി കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂളിന് A+ ഗ്രേഡോടെ ലഭിച്ചത്.