കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുമായി സര്‍ക്കാര്‍; ഓഫിസുകള്‍ക്കും ബാധകം;രണ്ടാഴ്ചയ്ക്ക് മുന്‍പ് ഒരു ഡോസ് കോവിഡ് വാക്സീന്‍ എടുത്തവര്‍ etc..
പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. മൂന്നുവിഭാഗം ആളുകള്‍ക്ക് മാത്രം കടകളില്‍ പ്രവേശിക്കാം.
1. രണ്ടാഴ്ചയ്ക്ക് മുന്‍പ് ഒരു ഡോസ് കോവിഡ് വാക്സീന്‍ എടുത്തവര്‍.
2. 72 മണിക്കൂറിനിടെ എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍.
3. ഒരുമാസം മുന്‍പ് കോവിഡ് പോസിറ്റിവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍.
ഈ 3 വിഭാഗക്കാര്‍ക്കാണ് കടകളില്‍ പ്രവേശനം ഉണ്ടാകുക. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും നിബന്ധന ബാധകം. വ്യവസായസ്ഥാപനങ്ങളിലും തുറസായ ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാകും.
sponsored advertisement
ഓഫിസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആഴ്ചയില്‍ 5 ദിവസം. വ്യാപാര, വ്യവസായ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും തിങ്കള്‍ മുതല്‍ ശനി വരെ. ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും രാത്രി 9.30 വരെ ഓണ്‍ലൈന്‍ ഡെലിവറി നടത്താം. മാളുകളില്‍ ഓണ്‍ലൈന്‍ ഡെലിവറിക്ക് അനുമതി നല്‍കി. കടകളില്‍ 25 ചതുരശ്രമീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെ കടകളില്‍ കൊണ്ടുപോകുന്നതിന് വിലക്കില്ല.
ബാങ്കുകള്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കും. ബാങ്കുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം.
വരുന്ന ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍; ആഗസ്റ്റ് 15ന് ലോക്ഡൗണ്‍ ഇല്ല.
നിയന്ത്രണത്തിന് പുതിയ രീതിയാണ് ഇനി. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സമ്പ്രദായം ഉപേക്ഷിച്ചു. പഞ്ചായത്തിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കി നിയന്ത്രണം. എല്ലാ ബുധനാഴ്ചയും അനുപാതം പുനര്‍നിര്‍ണയിക്കും. പരീക്ഷകള്‍ നടത്താം. മല്‍സരപരീക്ഷകള്‍, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് ട്രയലുകള്‍ എന്നിവ നടത്താം. സര്‍വകലാശാലാപരീക്ഷകള്‍ക്കും അനുമതി നല്‍കി ഉത്തരവായി.