വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങൾക്കെതിരെ ഹോളിക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റും, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും, സംയുക്തമായി ‘സുരക്ഷ’ എന്ന പേരിൽ നടത്തപ്പെടുന്ന റോഡ് സേഫ്റ്റി അവയർനെസ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നടന്നു
വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങൾക്കെതിരെ ഹോളിക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റും,മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും,സംയുക്തമായി ‘സുരക്ഷ’ എന്ന പേരിൽ നടത്തപ്പെടുന്ന റോഡ് സേഫ്റ്റി അവയർനെസ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നടന്നു..
ഹോളി ക്രോസ് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരുപാടികൾ കോളേജ് മാനേജർ എം കെ സ്കറിയ ഉദ്ഘാടനം ചെയ്തു ..
കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീ.മെൽവിൻ എൻ വി അധ്യക്ഷത വഹിച്ച യോഗത്തിന് എൻ എസ് എസ് കോർഡിനേറ്റർ ശ്രീ.കിരൺ CK സ്വാഗതം ആശംസിച്ചു…ഹോളി ക്രോസ് കോളജ് എഡ്യൂക്കേഷൻ ട്രസ്ട് അംഗങ്ങളായ ശ്രീമതി. മോളി സ്കറിയ, അഡ്വ. ഡോണി പീറ്റർ സ്കറിയ എന്നിവർ ആശംസകൾ അർപിച്ചു സംസാരിച്ചു..
പരിപാടിയുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ബോധവൽക്കരണ ക്ലാസും നടന്നു..ബോധവൽക്കരണ ക്ലാസുകൾക്ക് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രദീപ് എ എസ് നേതൃത്വം നൽകി..
അതിനെ തുടർന്ന് പുറ്റടി മേഖല കേന്ദ്രീകരിച്ച് റോഡ് സേഫ്റ്റി അവയർനസ് പരിപാടികളും,റോഡ് സുരക്ഷാ ലഘു ലേഖ വിതരണവും നടത്തി…പുറ്റടി ബാങ്ക് പടിക്കൽ നടന്ന വാഹന പരിശോധനക്ക്ക്കും,ബോധവൽക്കരണ പരിപാടികൾക്കും അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. പ്രസാദ്,എൻ എസ് എസ് പ്രതിനിധികൾ എന്നിവർ നേതൃത്രം നൽകി.
നിയമങ്ങൾ പാലിച്ച് വാഹനമോടിച്ചു വന്ന ഡ്രൈവർമാരെ കുട്ടികൾ മധുരം നൽകി ആദരിച്ചു..
2025 ജനുവരി മുതൽ ഡിസംബർ 31 വരെ നടത്തപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ വഴിയോരങ്ങൾ വൃത്തിയാക്കുകയും,ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സമായി നിൽക്കുന്ന കാടുപടലങ്ങൾ വെട്ടി ഒതുക്കി സുഗമമായ കാഴ്ച ഒരു ഒരുക്കുകയും ,ദിശാ ബോർഡുകൾ വൃത്തിയാക്കി സംരക്ഷിക്കുകയും ചെയ്തു കൊണ്ടു ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന അപകടങ്ങളെ ഒഴിവാക്കി , വരുന്ന ഒരു വർഷത്തിനുള്ളിൽ ഈ മേഖലയെ ” സീറോ ആക്സിഡൻറ് സോൺ” ആക്കി മാറ്റുകയാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം.
പരിപാടികൾക്ക് അധ്യാപകരായ ബിബിൻ കെ രാജു,ടിമിൻ സെബാസ്റ്യൻ,വിദ്യാർത്ഥി പ്രതിനിധികളായ ഗ്രീഷ്മ എം, അനിറ്റ ,അനന്തു ബി,ഋഷിപ്രിയ എന്നിവർ നേതൃത്വം നൽകി..