കട്ടപ്പന സെൻറ് ജോ.ർജ് സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി നിന്ന ഉണക്കമരം ഒടിഞ്ഞു വീണു. തലനാരിഴക്കാണ് കാൽ നടയാത്രക്കാർ രക്ഷപ്പെട്ടത്
കട്ടപ്പന സെൻറ് ജോർജ് സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി നിന്ന തണൽ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയെങ്കിലും ബാക്കി നിന്ന തടി വെട്ടിമാറ്റാൻ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഒരു മാസം മുമ്പ് മരത്തിൻ്റെ ഒരു ഭാഗം അടർന്ന് വീണിരുന്നു. നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നു പേരുന്ന റോഡിന് വശത്താണ് മരങ്ങൾ ഉണങ്ങി ദ്രവിച്ച് നിൽക്കുന്നത്.
രാവിലേ ഒൻപതരയോടെ റോഡിൽ ഏറെ തിരക്കേറിയ സമയത്താണ് ഒരു മരം ഒടിഞ്ഞ് വീണത്. ഈ സമയത്ത് ഇതുവഴി കടന്നു പോയ നാല് പേർ അത്ഭുതകരമായാണ് രക്ഷപ്പട്ടത്.
sponsored advertisement
സമീപത്തു തന്നേ ഒരു മരം ഇതേ അവസ്ഥയിൽ നിൽക്കുന്നത് ഏറെ ഭീതിയാണ് സൃഷ്ടിക്കുന്നത്. ഒരു ദുരന്തത്തിനായി കാത്തു നിൽക്കാതെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം വെട്ടിമാറ്റാൻ അധികൃതർ ഇടപെടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.