Idukki വാര്‍ത്തകള്‍
വീണ്ടും ജീവനെടുത്ത് കടുവ; വയനാട്ടില്‍ സ്ത്രീ കൊല്ലപ്പെട്ടു
വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരിക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ മുതല്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.