‘പരാക്രം ദിവസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പൈനാവ് പിഎം ശ്രീ കേന്ദ്രീയവിദ്യാലയത്തില്‍ ‘പരാക്രം ദിവസ്’ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ,
സമരസേനാനികളുടെ സംഭാവനകള്‍ എന്നിവ വിഷയമായ മത്സരത്തില്‍ ജില്ലയിലെ ഏഴ് സ്‌കൂളുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇടുക്കി പിഎം ശ്രീ കേന്ദ്രീയവിദ്യാലയം, രാജമുടി ഡി പോള്‍ പബ്ലിക് സ്‌കൂള്‍, കുളമാവ് ജവഹര്‍ നവോദയ , കരിമ്പന്‍ സെന്റ് തോമസ് പബ്ലിക് സ്‌കൂള്‍, പൈനാവ് ഇഎംആര്‍എസ്,വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്എസ്, വിമലഗിരി വിമല ഹൈസ്‌കൂള്‍ എന്നിവയാണ് പങ്കെടുത്ത സ്‌കൂളുകള്‍.
കുളമാവ് ജവഹര്‍ നവോദയയിലെ വിദ്യാര്‍ത്ഥികളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയത്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ ദക്ഷ് ആര്‍ ശ്യാം ഒന്നാം സ്ഥാനവും, ദേവിക മനോജ് രണ്ടാം സ്ഥാനവും, ഗായത്രിപ്രിയ വിനോദ് മൂന്നാം സ്ഥാനവും നേടി. കുട്ടികളില്‍ നേതാജിയുടെ ജീവിതത്തെയും ദേശസ്നേഹത്തെയും കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.