Idukki വാര്‍ത്തകള്‍
9 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ
23-1-25ന് തങ്കമണി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണും പാർട്ടിയും പ്രകാശ് കരയിൽ നടത്തിയ റെയ്‌ഡിൽ ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ പ്രകാശ് കരയിൽ വെളിയംകുന്നേൽ വീട്ടിൽ കേശവൻ മകൻ ജിനേഷ് (41/25) എന്നയാളെ 9 ലിറ്റർ ചാരായവുമായി അറസ്റ് ചെയ്തു. പ്രതിയെയും കേസ് റികാർഡുകളും തൊണ്ടി മുതലുകളും തങ്കമണി റേഞ്ച് ഓഫീസിൽ ഹാജരാക്കി.
പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ ജിൻസൺ സി എൻ, ബിജു പി എ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി കെ ജെ, ഷീന തോമസ് എന്നിവർ പങ്കെടുത്തു.