previous arrow
next arrow
Idukki വാര്‍ത്തകള്‍

കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ സിഐടിയു നടത്തുന്ന സമര പ്രചരണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി



കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ സിഐടിയു നടത്തുന്ന സമര പ്രചരണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. സംഘടനാ ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ക്യാപ്റ്റനും, സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ് വൈസ് ക്യാപ്റ്റനും സംസ്ഥാന ട്രഷറർ പി എ ജോജോ മാനേജറും ആയിട്ടുള്ള ജാഥക്ക് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലാണ് സ്വീകരണം ഒരുക്കിയത് .

കെഎസ്ആർടി എംപ്ലോയിസ് അസോസിയേഷൻ സിഐടിയു ഫെബ്രുവരി നാലിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുകയാണ്. ഇതിനു മുന്നോടിയായിട്ടാണ് സമരപ്രചരണ ജാഥ നടന്നുവരുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻ ഡി ആർ, എൻ പി എസ് കുടിശ്ശിക പൂർണമായി അടച്ചു തീർക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തിൽ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക,തുടങ്ങി പന്ത്രണ്ടോളം മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജാഥ നടക്കുന്നത് . ജനുവരി 15ന് കാസർഗോഡിൽ വച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ജാഥ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് കട്ടപ്പനയിൽ എത്തിയത്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തകർ മാലയിട്ട് ജാഥ അംഗങ്ങളെ സ്വീകരിച്ചു.

തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായി ശക്തമായ സമരങ്ങൾ നടത്തുമെന്ന് സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ജാഥാ ക്യാപ്റ്റനും കെ എസ് ആർ ടി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഹണി ബാലചന്ദ്രൻ പറഞ്ഞു.

ജാഥ വൈസ് ക്യാപ്റ്റൻ ആർ ഹരിദാസ്, മാനേജർ പി എ ജോജോ, ജാഥ അംഗങ്ങളായ എസ് സുജിത്, കെ സന്തോഷ്, എസ് ആർ നിരീഷ്, പി റഷീദ്, പി ശശികല, സംഘടനാ ജില്ലാ സെക്രട്ടറി എം സുരേഷ്, ജില്ലാ ട്രഷറർ പി കെ ഷെഫീഖ് , യൂണിറ്റ് സെക്രട്ടറി പി എം മനോജ്, ടി രാജേഷ് എന്നിവർ സംസാരിച്ചു. 16 വർഗ്ഗ ബഹുജന സംഘടനകൾ ജാഥ അംഗങ്ങൾക്ക് സ്വീകരണം നൽകി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!