മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
പട്ടികവർഗ്ഗവികസന വകുപ്പിന്റെ മോഡൽ റസിഡൻഷ്യൽ ആശ്രമം സ്കൂളുകളിൽ 5,6 ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 2025-2026 അധ്യയനവർഷത്തേക്കുള്ള പ്രവേശനപരീക്ഷ മാർച്ച് 8 ശനി രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 2,00,000/- (രണ്ടു ലക്ഷം രൂപ) രൂപയിൽ താഴെയായിരിക്കണം . എന്നാൽ പ്രത്യേക ദുർബല വിഭാഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. പ്രാക്തന ഗോത്രവർഗ്ഗക്കാർക്ക് പ്രവേശനപരീക്ഷ ബാധകമല്ല.
ഇടുക്കിയിലെ പൈനാവ്, വയനാട് പൂക്കോട് ,പാലക്കാട് അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ (എസ്.റ്റി വിദ്യാർത്ഥികൾക്ക് മാത്രം സി.ബി.എസ്.ഇ സിലബസ്) ആറാം ക്ലാസ്സിലേക്കും, മറ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്.
അപേക്ഷകൾ www.stmrs.inm വെബ്സൈറ്റ് മുഖേന ഓൺലൈനായി നൽകാം.ഇതിന് സാധിക്കാത്തവർക്ക്, ബന്ധപ്പെട്ട രേഖകൾ സഹിതം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് സഹായകേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകാം. ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്, അടിമാലി ട്രൈബൽ ഡെവലെപ്മെന്റ് ഓഫീസ്, പൂമാല/പീരുമേട് കട്ടപ്പന/ഇടുക്കി അടിമാലി മൂന്നാർ/മറയൂർ എന്നിവിടങ്ങളിലെ ടൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 വൈകിട്ട് 5 മണി.