നെറ്റിത്തൊഴു സെന്റ് പീറ്റേഴ്സ് മൗണ്ട് ഹെർമ്മോൻ പളളിയിൽ പരിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 25, 26, 27 തീയതികളിൽ
ഇടുക്കി : നെറ്റിത്തൊഴു സെന്റ് പീറ്റേഴ്സ് മൗണ്ട് ഹെർമ്മോൻ യാക്കോബായ സുറിയാനി പളളിയിൽ ഇടവകയുടെ കാവൽപിതാവായ വി. പത്രോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 19,25,26,27 (ഞായർ, ശനി, ഞായർ, തിങ്കൾ) തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. എബിൻ എബ്രഹാം കുമ്മനത്തുചിറയിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ജനുവരി 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്ക്കാരം, രാത്രി 7 മണിക്ക് ഗാനശുശ്രൂഷ, തുടർന്ന് റവ. ഫാ. ക്ലിമ്മീസ് എൽദോ ചെങ്ങമനാടൻ സുവിശേഷ പ്രസംഗം നടത്തും. തുടർന്ന് ആശീർവാദം. ജനുവരി 26 ഞാറാഴ്ച്ച രാവിലെ 7:30ന് പ്രഭാത നമസ്‌കാരം, 8:30ന് വി. കുർബ്ബാന, 10 മണിക്ക് ഭക്തസംഘടനകളുടെ വാർഷികം, സമ്മാനദാനം, വൈകുന്നേരം 6 മണിക്ക് വന്ദ്യ. വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സന്ധ്യാ നമസ്കാരം, രാത്രി 7 മണിക്ക് പാലാക്കണ്ടം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, രാത്രി 8 മണിക്ക് റവ. ഫാ. ജോൺ പാൽക്കുളം വചനസന്ദേശം നൽകും. 8:30ന് ആശീർവാദം.
പെരുന്നാളിന്റെ സമാപന ദിനമായ ജനുവരി 27 തിങ്കളാഴ്ച രാവിലെ 7:30ന് പ്രഭാതനമസ്‌കാരം, 8:30ന് ഫാ. എൽദോസ് പുൽപ്പറമ്പിൽ, ഫാ. ബിനു ജോർജ്ജ് തോമസ് കുമ്പിളുങ്കൽ, ഫാ. മാത്യുസ് മഠത്തിപ്പറമ്പിൽ എന്നീ വൈദികരുടെ കാർമ്മികത്വത്തിൽ വി. മുന്നിന്മേൽ കുർബ്ബാന, തുടർന്ന് നടക്കുന്ന മധ്യസ്ഥപ്രാർത്ഥന, ലേലം, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. എബിൻ എബ്രഹാം കുമ്മനത്തുചിറയിൽ, ട്രസ്റ്റി ആൻഡ്രൂസ് ഏബ്രഹാം മാടൻചിറയിൽ, സെക്രട്ടറി ലിന്റോ എബ്രഹാം ചീരംകുളത്ത് തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.