Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് ചേമ്പിൻ കണ്ടത്ത് ബൊലേറോ അപകടത്തിൽപ്പെട്ടു.
വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന തമിഴ് നാട് ഗൂഡല്ലൂർ സ്വദേശി മോഹനനും ഭാര്യ സോറിംഗ്ലയും രണ്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.മോഹനനും കുടുംബവും വണ്ടൻമേട്ടിൽ നിന്നും നാട്ടിലേക്ക് പോകുമ്പോഴാണ് എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ചേമ്പുംകണ്ടം ആനന്ദൻ്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വീടിന് സമീപം വച്ചിരുന്ന രണ്ട് കുടിവെള്ള ടാങ്കുകൾ പൊട്ടിയ തൊഴിച്ചാൽ മറ്റ് നഷ്ടങ്ങൾ ഉണ്ടായിട്ടില്ല. വീടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. പരിക്കേറ്റവർ പ്രാഥമിക ചികിൽസ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി.