ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആദ്യ പരിപാടി കഞ്ഞിക്കുഴി എസ്. എച്. എസ്. എസ് വാർഷികാഘോഷം
കഞ്ഞിക്കുഴി എസ്. എച്. എസ്. എസ് ന്റെ 43-മത് വാർഷികാഘോഷം ജനുവരി 20 തിങ്കളാഴ്ച കഞ്ഞിക്കുഴി എസ്. എച്. എസ്. എസ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ട ശ്രീ രാരിച്ചൻ നീരനാംകുന്നേൽ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയായിരുന്നു വാർഷികാഘോഷം. സ്കൂൾ മാനേജർ ശ്രീ ബിജു മാധവന്റെ ജന്മദിനവും ഒരുദിവസം ആയിരുന്നതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജന്മദിനകേക്ക് മുറിച്ചു ആശംസകളും നേർന്നു. തുടർന്നു നടന്ന വാർഷികാഘോഷ സമ്മേളനത്തിൽ മാനേജർ ശ്രീ ബിജു മാധവൻ അധ്യക്ഷത്തവഹിച്ചു. സ്കൂളിന്റെ 43-മത് വാർഷികാഘോഷം ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാരിച്ചൻ നീറനാംകുന്നേൽ ഉദ്ഘാടനം ചെയ്തു. യോഗത്തിന് പ്രിൻസിപ്പാൾ ശ്രീ രാജി ജോസഫ് സ്വാഗതവും, ഹെഡ്മിസ്ട്രെസ് ശ്രീമതി മിനി ഗംഗാധരൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ മനേഷ് കുടിക്കയത്ത് വാർഷിക ദിന സന്ദേശം നൽകി. ഇതോടൊപ്പം സേവനത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ശ്രീ പ്രകാശ് ടി.കെ,ദീപ രാഘവൻ എന്നിവർക്ക് യോഗത്തിൽ വച്ചു യാത്രയയപ്പും നൽകി. യോഗത്തിൽ ശ്രീ സിബി ആറക്കാട്ട്, ചന്ദ്രൻകുട്ടി പൊങ്ങൻപാറയിൽ, കലേഷ് രാജു, ശ്രീമതി മിനി ജെയിംസ് എന്നിവൾ ആശംസകൾ അറിയിച്ചു. യോഗത്തിന് പ്രിൻസിപ്പാൾ ശ്രീ ബൈജു എം.ബി കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.