മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിൽ 3 വർഷം കഠിന തടവിന് ശിക്ഷിച്ചു
കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്നറിയപ്പെടുന്ന അഭിലാഷിനെ(50) അയൽവാസിയും ബന്ധുവുമായ മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിൽ 3 വർഷം കഠിന തടവിന് ശിക്ഷിച്ചു. തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജ് പി എൻ സീതയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2018 ലാണ് കേസിന് ആസ്പദമായ സംഭവം അഭിലാഷിന്റെ മാതൃസഹോദരി പുത്രിയായ ജോയിയുടെ ഭാര്യയുമായുള്ള കേസ് പിൻവലിക്കാത്തതിലുള്ള മുൻവിരോധത്തെ തുടർന്നാണ് അഭിലാഷ് ജോയിയെ ഭാര്യയും ഭാര്യാമാതാവും മക്കളും നോക്കി നിൽക്കെ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചത്. കേസിൽ പ്രോസീക്യൂഷൻ എട്ട് സാക്ഷികളെവിസ്തരിച്ചു 11 രേഖകൾ സമർപ്പിച്ചു. കേസിൽ പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി. കട്ടപ്പന SHO ആയിരുന്ന സന്തോഷ് സജീവാണ് കുറ്റപത്രം സമർപ്പിച്ചത്. ASIഷാജി പ്രോസീക്യൂഷൻ സഹായിയായി. കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പോത്തൻ നിലവിൽ സ്വന്തം ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരവെയാണ് പുതിയ ശിക്ഷ ലഭിച്ചത്.