ഏലപ്പാറസിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായിഏലപ്പാറയിൽതോട്ടം വ്യവസായ പ്രതിസന്ധിയും പരിഹാരം നിർദ്ദേശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു.
വ്യാപാര ഭവനിൽ ചേർന്ന
സെമിനാർ എൽ ഡി എഫ് കൺവീനർ ടി. പി. രാമകൃഷണ 1ൻ ഉദ്ഘാടനം ചെയ്തു.തോട്ടം മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അനുശ്രിതമായ സമൂലന മാറ്റം ഉണ്ടാകണമെന്ന് ഉദ്ഘാടകനായ ടി പി രാമകൃഷ്ണൻ പറഞ്ഞു.
തൊഴിലാളികളുടെയും മാനേജ്മെൻറ് മനോഭാവത്തിൽ മാറ്റം വരണം ട്രേഡ് യൂണിയനുകൾ കാലത്തിനനുസരിച്ച് ഇടപെടണം. തൊഴിലാളികൾ കാരണം ഒരു തോട്ടവും പൂട്ടുന്ന സാഹചര്യവും ഉണ്ടാവരുത് കേന്ദ്രസർക്കാരിൻറെ തൊഴിലാളി വിരുദ്ധ തൊഴിൽ വിരുദ്ധ നയങ്ങളാണ് ശത്രുപക്ഷത്തെ ന്നും അദ്ദേഹം പറഞ്ഞു.
പി എസ് രാജൻ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രടറി സി വി വർഗീസ് മോഡറേറ്റർ ആയിരുന്നു. ആർതിലകൻ വിഷയവതരിപ്പിച്ചു. സിറ്റി പി എ ചെയർമാൻ സാം രാജ്, ബഥേൽ പ്ലാന്റേഷൻ എം ഡി തോമസ് മാത്യൂ , യു റ്റി യു സി പ്രതിനിധി ജി ബേബി, സി ഐ ടി യു പ്രതി നിധി എം തങ്ക ദുരൈ, സി പി ഐ എം ജില്ലാ കമ്മറ്റിയംഗം ജി വിജയനന്ദ്, ഏരിയ സെക്രറി മാരായ എസ് സാബു , എം റ്റി സജി എന്നിവർ പങ്കെടുത്തു കെ ടി ബിനു സ്വാഗതവും എം ജെ വാവച്ചൻ നന്ദിയും പറഞ്ഞു.