സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജനുവരി 21 ന്
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ 62 -ാമത് സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും ജനുവരി 21 ചൊവ്വാഴ്ച്ച നടത്തപ്പെടും. തദവസരത്തിൽ ദീർഘകാലത്തെ അധ്യാപനത്തിനുശേഷം സർവ്വീസിൽ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ശ്രീ സജി സെബാസ്റ്റ്യൻ സാറിന് യാത്രയയപ്പും നൽകും.
രാവിലെ 9.30 ന് ചേരുന്ന പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു വി ജെ സ്വാഗതം ആശംസിക്കും.
സ്കൂൾ മാനേജർ റവ.ഫാദർ ഫ്രാൻസീസ് ചുനയംമാക്കല്‍ അധ്യക്ഷത വഹിക്കും.
ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി റവ.ഫാ.ജോര്‍ജ്ജ് തകിടിയേല്‍ സര്‍വ്വീസില്‍ വിരമിക്കുന്ന അദ്ധ്യാപകന്റെ ഫോട്ടോ അനാച്ഛാദനം ചെയ്യും.ഉടുമ്പന്‍ ചോല എം എൽ എ ശ്രീ എം എം മണി മുഖ്യപ്രഭാഷണം നടത്തും.സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ ജോയി കെ ജോസ് റിപ്പോർട്ട് അവതരിപ്പിക്കും.
ഇടുക്കി ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ വി എന്‍ മോഹനന്‍ സ്കൂള്‍ പത്രികയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും.
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ സജികുമാര്‍ പ്രതിഭകളെ ആദരിക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബീന ബിജു,നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ പി എ ജോണി ,സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ റവ.ഫാദര്‍ ജോണ്‍ ബോസ്കോ,മുന്‍ പ്രിന്‍സിപ്പല്‍മാര്‍,ഹെഡ്മാസ്റ്റര്‍മാര്‍,പി റ്റി എ ഭാരവാഹികള്‍,അദ്ധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിക്കും.
തുടര്‍ന്ന് സെന്റ് സേവ്യേഴ്സ് പ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും നടത്തപ്പെടും.