Idukki വാര്‍ത്തകള്‍
മുല്ലപ്പെരിയാർ പുതിയ മേൽനോട്ട സമിതി എന്ന തീരുമാനം സംസ്‌ഥാനത്തിന് ആശ്വാസകരമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്
കേരളത്തിന്റെ വർഷങ്ങൾ ആയുള്ള ആവശ്യം ആണ് അംഗീകരിക്കപ്പെട്ടത്.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്‌ഥാനത്തിന് പുതിയ തുടക്കമാകും ഇ തീരുമാനം.
മുൻപ് ഉണ്ടായിരുന്ന മേൽനോട്ട സമിതി എടുത്തത് പോലെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനി ഉണ്ടാകില്ല.
കേന്ദ്ര സർക്കാരിന് അവധാനതയോടെ ഇടപെടാൻ അവസരമുണ്ടാകുന്നു. വിഷയത്തിൽ ഒരു റീ ഓപ്പണിങ് ഉണ്ടാകുന്നതോടെ
സംസ്‌ഥാന സർക്കാരിനും ഇടപെടാൻ അവസരം ഉണ്ടാകും.
പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും എം പി കട്ടപ്പനയിൽ പറഞ്ഞു.